Posts

Showing posts from September, 2022

ഒന്നും അവസാനിക്കുന്നില്ല

ഒന്നും അവസാനിക്കുന്നില്ല....... ടിക്കറ്റ് കൗണ്ടറിനു മുന്നിലുള്ള ഹാളിലൂടെ ആളുകളുടെ തിരക്കുകൾക്കിടയിൽ ബാഗിനുള്ളിലെ റിസർവേഷൻ ടിക്കറ്റ് എടുത്തുകൊണ്ട് അവൾ മുന്നോട്ടു നടന്നു. അഞ്ചാമത്തെ പ്ലാറ്റ്ഫോമിൽ എത്താനായി പടികൾ കയറി പ്ലാറ്റ്ഫോമിൽ എത്തി. കേരളത്തിന്റെ വടക്കേ ജില്ലയായ കാസർഗോഡ് എത്തുന്നതിനുള്ള ട്രെയിനിന്റെ വരവിനായി കാത്തിരുന്നു. തൊട്ടടുത്ത ബെഞ്ചിൽ ചാര നിറമുള്ള പാൻസും കറുത്ത വരെയുള്ള ഷർട്ട് അണിഞ്ഞ ഒരാൾ കുനിഞ്ഞ് ഇരുപ്പുണ്ടായിരുന്നു. ഒറ്റയ്ക്കുള്ള യാത്രകളിൽ പെണ്ണെന്നു നിലയിൽ ഭയത്തോടെ പലരെയും രക്ഷിക്കേണ്ട സമൂഹ സ്ഥിതി ആയതിനാൽ അവൾ അയാളെ കാര്യമായി നോക്കിയിരുന്നു.       അലറി പാഞ്ഞു പോകുന്ന ട്രെയിനുകൾ തലങ്ങും വിലങ്ങും നാലും അഞ്ചും പ്ലാറ്റ്ഫോമിന്റെ അരികിലൂടെ നീങ്ങുകയാണ് ട്രെയിനിനായുള്ള കാത്തിരിപ്പിൽ അവളുടെ പ്രിയപ്പെട്ടവരെ വീഡിയോകാളിലൂടെ കാണുകയും സംസാരിക്കുകയും ചെയ്തു.  ആ സമയവും അയാൾ ദയനീയ ഭാവത്തിൽ ചുവന്ന കണ്ണുകളോടെ അവളെ നോക്കി. അയാളുടെ ചാര നിരത്തിലുള്ള പാന്റിന്റെ പോക്കറ്റിൽ നിന്ന് ആരുടെയോ ഫോട്ടോ നോക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ഒരാൾ അയാളുടെ തോളിൽ പിടിച്ച് സംസാരിക്കുന്നത് അവൾ കണ്ട...