ഒന്നും അവസാനിക്കുന്നില്ല

ഒന്നും അവസാനിക്കുന്നില്ല.......

ടിക്കറ്റ് കൗണ്ടറിനു മുന്നിലുള്ള ഹാളിലൂടെ ആളുകളുടെ തിരക്കുകൾക്കിടയിൽ ബാഗിനുള്ളിലെ റിസർവേഷൻ ടിക്കറ്റ് എടുത്തുകൊണ്ട് അവൾ മുന്നോട്ടു നടന്നു. അഞ്ചാമത്തെ പ്ലാറ്റ്ഫോമിൽ എത്താനായി പടികൾ കയറി പ്ലാറ്റ്ഫോമിൽ എത്തി. കേരളത്തിന്റെ വടക്കേ ജില്ലയായ കാസർഗോഡ് എത്തുന്നതിനുള്ള ട്രെയിനിന്റെ വരവിനായി കാത്തിരുന്നു. തൊട്ടടുത്ത ബെഞ്ചിൽ ചാര നിറമുള്ള പാൻസും കറുത്ത വരെയുള്ള ഷർട്ട് അണിഞ്ഞ ഒരാൾ കുനിഞ്ഞ് ഇരുപ്പുണ്ടായിരുന്നു. ഒറ്റയ്ക്കുള്ള യാത്രകളിൽ പെണ്ണെന്നു നിലയിൽ ഭയത്തോടെ പലരെയും രക്ഷിക്കേണ്ട സമൂഹ സ്ഥിതി ആയതിനാൽ അവൾ അയാളെ കാര്യമായി നോക്കിയിരുന്നു.
      അലറി പാഞ്ഞു പോകുന്ന ട്രെയിനുകൾ തലങ്ങും വിലങ്ങും നാലും അഞ്ചും പ്ലാറ്റ്ഫോമിന്റെ അരികിലൂടെ നീങ്ങുകയാണ് ട്രെയിനിനായുള്ള കാത്തിരിപ്പിൽ അവളുടെ പ്രിയപ്പെട്ടവരെ വീഡിയോകാളിലൂടെ കാണുകയും സംസാരിക്കുകയും ചെയ്തു.
 ആ സമയവും അയാൾ ദയനീയ ഭാവത്തിൽ ചുവന്ന കണ്ണുകളോടെ അവളെ നോക്കി. അയാളുടെ ചാര നിരത്തിലുള്ള പാന്റിന്റെ പോക്കറ്റിൽ നിന്ന് ആരുടെയോ ഫോട്ടോ നോക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ഒരാൾ അയാളുടെ തോളിൽ പിടിച്ച് സംസാരിക്കുന്നത് അവൾ കണ്ടു. ഫോട്ടോ പോക്കറ്റിൽ ഇട്ട് കണ്ണുകൾ തുടച്ച് അയാൾ ബെഞ്ചിൽ നിന്ന് എഴുന്നേറ്റു നിന്നു. അയാളുടെ മുന്നിൽ നിൽക്കുന്നത്  ഡോക്ടറാണെന്ന് ബാഗിലെ സ്റ്റെതസ്കോപ്പിലൂടെ അവൾക്ക് മനസ്സിലായി.ഡോക്ടറുടെ ഭാര്യ അവളുടെ ബെഞ്ചിൽ തൊട്ടടുത്ത് വന്നിരുന്നു. മൂന്നുപേർ മാത്രം ഇരിക്കാവുന്ന റെയിൽവേ പ്ലാറ്റ്ഫോം ബെഞ്ചിൽ അവളും ഡോക്ടറും ഭാര്യയും മാത്രമുള്ളതായി അവൾക്ക് തോന്നി. ഡോക്ടർ അയാളുടെ വിവരങ്ങൾ ഭാര്യയുമായി പങ്കുവെച്ച് കുറച്ചുനേരം..............
 പുറമേയുള്ള മറ്റ് പല ജീവിതങ്ങളും അറിയാതെ
 തന്റെ ജീവിതത്തിലേക്ക് മാത്രം ഒതുങ്ങി പോകുന്നതായി അവൾക്ക് തോന്നി .....
ഡോക്ടറുടെ വാക്കുകളിൽ............
        തിരുവനന്തപുരം ക്യാൻസർ സെന്ററിലെ കുട്ടികളുടെ വാർഡിലെ ഏകദേശം ഒരു വർഷക്കാലം ചികിത്സയിലാണ്ട അയാളുടെ പേരക്കുട്ടി.അയാളുടെ സ്വന്തം മകളുടെ മരണം ക്യാൻസർ കാരണമെന്നറിയാതെ ചേർത്ത് 
നിർത്തിയ എട്ടുവയസ്സുകാരി പെൺകുട്ടി.ആ കുട്ടിക്കും അതെ അസുഖം എന്നറിഞ്ഞിട്ടും തളരാതെ രക്ഷപ്പെടുത്താൻ ശ്രമിച്ച അയാളുടെ നാളുകൾ..ശ്രമങ്ങൾക്ക് ഫലമില്ലാതെ മരണമെടുത്ത കുരുന്ന ജീവൻ.. സിഗരറ്റിന്റെ ഉപയോഗം ശീലമാക്കിയ മകളുടെ ഭർത്താവ്.. അതിന്റെ ഫലം അനുഭവിക്കേണ്ടിവന്ന അയാളുടെ മകളും പേരക്കുട്ടിയും നഷ്ടപ്പെട്ടു. താങ്ങും തണലുമായി മകനായി മാറുമെന്ന് പ്രതീക്ഷകൾ ഒരു മുഴം കയറിൽ തൂങ്ങിയാടി നിന്ന മകളുടെ ഭർത്താവിന്റെ ജീവൻ.
 ജീവിതം അവസാനിക്കുന്നില്ല.....എന്ന വിശ്വാസത്തോടെ മുന്നോട്ട് നീങ്ങിയ അയാൾക്ക് വീണ്ടും വരണം അടുത്തറിഞ്ഞു.കോവിഡ് മഹാമാരിയിൽ തന്റെ ഭാര്യയും അകപ്പെട്ടു പോയിരിക്കുന്നു. ഭാര്യയുടെ മൃതദേഹത്തിന് അടുത്ത് പോലും പോകുവാൻ ആകാതെ.
 ആ വിയോഗം,'അകലം പാലിച്ചു നിന്നു' ആശുപത്രിയുടെ ശ്മശാനത്തിൽ നിന്നു "എങ്ങോട്ടെന്നില്ലാതെ" യാത്രയ്ക്കായി അയാൾ എത്തിച്ചേർന്നതാണ് അഞ്ചാമത്തെ പ്ലാറ്റ്ഫോമിൽ......
 ഒന്നും അവസാനിക്കുന്നില്ല.....
 ജീവിത പ്രശ്നങ്ങളും ജീവിതവും അവസാനമില്ലാതെ തുടരുന്നു...
 പല ജീവിതങ്ങളും പലതിനായി കാത്തിരിക്കുന്നു.
 നീണ്ട റെയിൽവേ പാതകൾ അവസാനിക്കാതെ നീളുന്ന പോലെ.........
     വലിയ ഇരമ്പത്തോടെ നാലാംപ്ലാ പ്ലാറ്റ്ഫോമിൽ  ട്രെയിൻ ഓടിയെത്തിനിന്നു...തൊട്ടടുത്ത ബെ ഞ്ചിലിരുന്ന അയാൾ പ്ലാറ്റ്ഫോമിൽ നിന്ന് ട്രാക്കിലേക്ക് ഇറങ്ങി.പൊങ്ങി നിൽക്കുന്ന നീളത്തിലെ കുടിവെള്ള പൈപ്പുകൾക്കിടയിലൂടെ കുനിഞ്ഞ് നാലാം പ്ലാറ്റ്ഫോമിന്റെ അരികിലുള്ള നിർത്തിയിട്ട ട്രെയിനിന്റെ മറുവശത്തെ പടികൾ വലിഞ്ഞു കയറാൻ ഒരുങ്ങി...
 ഒന്നാമത്തെയും രണ്ടാമത്തെയും പടികൾ കയറിയെത്തിയ അയാൾ കമ്പികൾ പിടിച്ച്  അനങ്ങാതെ നിൽക്കുന്നു.
 വേദനകൾ നിറഞ്ഞ മനസ്സിലേക്ക് ആകാശത്തിന്റെ നീലമേഘ വെളിച്ചം പകർത്തുകയാണെന്ന് അവൾക്ക് തോന്നി... എന്നാൽ പതിയെ അയാളുടെ ശരീരം പുറകിലേക്ക് മറിഞ്ഞു.കൈകൾ ട്രെയിനിലെ കമ്പിയിൽ നിന്ന് പിടിപെട്ടു,തല കുടിവെള്ള പൈപ്പിൽ തട്ടി പിടഞ്ഞ് താഴെ ട്രാക്കിലേക്ക്.... പതിച്ച ശരീരം. ആളുകൾ ഓടിക്കൂടി ഒപ്പം ഡോക്ടറും... മരണം ഡോക്ടർ ഉറപ്പുവരുത്തി..ആംബുലൻസ് എത്തിക്കാനായി പോലീസുകാർ കാത്തു നിന്നു...
 ട്രാക്കിൽ നിന്നും മൃതദേഹം മാറ്റാതെ..
 വേദനകൾ മാത്രമായി മാറിയ അയാളുടെ ജീവിതം അവസാനിച്ചു...
 ജീവിതം 'മരണം' കവരുമ്പോൾ മാത്രം അവസാനിക്കുന്നു...എന്ന വിശ്വാസത്താൽ... സ്വയം ജീവിതം അവസാനിപ്പിക്കാതെ
അയാൾ കാത്തിരുന്നു..............

 ട്രാക്കിൽ വീഴുന്ന മരണങ്ങൾ അവസാനിക്കുന്നില്ല.....................ഡോക്ടർക്ക് മുമ്പിലും കയറിയിറങ്ങുന്ന മരണങ്ങൾ അവസാനിക്കുന്നില്ല................

 കാത്തിരിപ്പിനൊടുവിൽ യാത്രകൾ തുടരുന്ന ജീവിതത്തിൽ ഒന്നും അവസാനിക്കുന്നില്ല.......

 'തീവണ്ടി പാതകൾ നീളുന്ന           പോലെ'
ഒന്നും
അവസാനിക്കുന്നില്ല.........




          Skn 5/9/22


Comments

Popular posts from this blog

മഴയിൽ അലിഞ്ഞ മനസ്

പത്ര വാർത്ത -ചിന്തകൾ