പത്ര വാർത്ത -ചിന്തകൾ
പത്രവാർത്ത - ചിന്തകൾ
"എന്റെ മകനെ ഞാൻ ദൈവത്തിന്
ബലി കൊടുത്തു "
പത്രവാർത്ത തലക്കെട്ടുകൾക്ക് താഴെ പരതി ഒന്നു വായിച്ചപ്പോൾ
മനസ്സിൽ വല്ലാതെ തടഞ്ഞു നിന്ന വാക്കുകൾ എന്നെ ഏറെ ചിന്തിപ്പിച്ചു.
ദിവസേന പല വാർത്തകളും വായിച്ചു പോകാറുണ്ടെങ്കിലും മറ്റെവിടെയോ നടന്നതാണെന്ന് ലാഘവത്തോടെ കാണുന്ന ഇത്തരം വാർത്തകൾ.......
...... നമുക്ക് തൊട്ടടുത്ത നമുക്ക് പരിചയമുള്ള മുഖങ്ങൾക്ക് ഇടയിൽ യിൽ ഉണ്ടാകുമ്പോൾ വല്ലാത്തൊരു വേദന മനസ്സിൽ തോന്നുന്നു....
ദൈവം തന്നതിനെ തിരികെ നൽകിയത് എന്തിന്? ബലി നൽകിയത് എന്തിന്?
ഇത്തരം ചോദ്യങ്ങൾ പോയ്മറഞ്ഞ എന്റെ മനസ്സിൽ ഞാനും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇത്തരത്തിൽ ക്രൂശിക്ക പെടേണ്ട വൾ
അല്ലേ എന്ന് തോന്നിപ്പോയി.
വലിയ ആയുധങ്ങൾ കൊണ്ടല്ലെങ്കിലും മറ്റൊരാൾ ചെയ്യുന്നത് ആണെങ്കിലും എന്റെ ശരീരത്തിലെ ജീവനെ അല്ലേ ഞാൻ ബലി കൊടുത്തത്??
എന്ന് തോന്നിപ്പോയി. ഹൃദയമിടിപ്പുകൾ തുടിക്കുന്നതിന് മുമ്പേ എന്ത് കാരണത്താലും ഇല്ലാതാക്കപ്പെടുന്ന ഭ്രൂണാവസ്ഥ,,,,,,,,,,,,,, അബോഷൻ വഴി ഇല്ലാതാക്കുന്നത്............. ദൈവം തന്ന തിനെ തന്നെ തിരികെ നൽകൽ അല്ലേ ഒരു ബലി തന്നെ അതിൽ നടക്കുന്നതും. ശാസ്ത്ര സാങ്കേതിക വളർച്ചയിൽ ഡോക്ടർസ് കൈകൾ കൊണ്ടുള്ള ബലിദാനം.......... അമ്മയെന്ന സ്ത്രീയുടെ ഉദരത്തിൽ നിന്നും മുറിച്ചെടുക്കപ്പെടുന്ന മാംസക്കഷണങ്ങൾ. ആയുധങ്ങൾ മൂർച്ച വരുത്തി പുറത്തേക്ക് എടുക്കുന്ന ജീവിക്കാൻ അവസരം നിഷേധിക്കപ്പെട്ട അംശങ്ങൾ. എന്റെ തെന്ന വികാരത്തിൽ വീക്ഷിക്കുമ്പോൾ എന്റെ കാരണത്താൽ അബോർഷനുസാഹചര്യമുണ്ടായത് എന്നും അവയെ പുറത്തെടുക്കുന്നു എന്ന ഡോക്ടർ അഭിപ്രായം, ഭ്രൂണ ത്തിന്റെ ജീവിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ചു. പത്രവാർത്ത തലക്കെട്ടിലെ ബാലനെ കൊന്ന അമ്മ, ജീവിക്കാനുള്ള മകന്റെ സ്വാതന്ത്ര്യം നിഷേധിച്ചു.
ശാസ്ത്രവും വൈദ്യശാസ്ത്രവും താൽപര്യത്തോടെ നോക്കിക്കാണുന്ന എന്റെ മനസ്സിലേക്ക് ഓടിയെത്തിയ ഇത്തരം സാമ്യതകൾ...... എന്റെ ചിന്തകൾ എവിടെക്കോ സഞ്ചരിച്ചു..... ഓർത്തെടുക്കാൻ ഇഷ്ടപ്പെടാത്ത ഓർമ്മകളിലേക്ക്...........
ഈ ദിനത്തിലെ അവസാന മണിക്കൂറുകൾ നീങ്ങുന്നു....... അടുത്ത ദിവസത്തെ പത്രവാർത്തകൾ ക്കുള്ള അച്ചുകൾ നിരന്നു അച്ചടിച്ചെ ടുക്കാൻ തയ്യാറാവുന്നു.......
പുതിയ വാർത്തകളി ലേക്ക്........ പുതിയ ദിനങ്ങളിലേക്ക്............
SKN 12/2/21....
Comments
Post a Comment