മഴയിൽ അലിഞ്ഞ മനസ്
:മഴയിൽ അലിഞ്ഞ മനസ്:::
മൺസൂൺ കാലവർഷം തകർത്തു പെയ്യുമ്പോൾ, കർക്കിടക പേമാരിയുടെ ഭംഗിയിൽ .'..കരിമ്പനകളും ,പച്ചപ്പണിഞ്ഞ കുന്നിച്ചെരുവുകളും കണ്ടു കൊണ്ട്
'''ആനവണ്ടിയുടെ സൈഡ് സീറ്റിലിരുന്ന് ഒരു യാത്ര പോകണം.
മലമുകളിലെ ഉയരത്തിൽ നിൽക്കുന്ന കാട്ടു വൃക്ഷങ്ങളെ ...മുട്ടിയുരുമ്മി നിൽക്കുന്ന കറുത്ത മേഘങ്ങൾ - ..
പെയ്യുന്ന മഴക്ക് മുമ്പേ ഓരോ തവണയും ഓടി മറയുന്ന വെളുത്ത മൂടൽമഞ്ഞ്..'' '' മലയുടെ മുകളിൽ നിൽക്കുന്നു. '...
ചരിഞ്ഞ് വീഴുന്ന മഴതുള്ളികൾ ആനവണ്ടിയെ തൊട്ടു തൊടാതെ വീഴുമ്പോൾ.........
മനസിലേക്ക് ഓടി മറയുന്നു....
ചില ഓർമ്മകൾ...
ചില സ്വപ്നങ്ങൾ'' ''
ചില നഗ്ന സത്യങ്ങൾ .....
ചില ഇഷ്ടങ്ങളും '....
മറന്നതും മറക്കേണ്ടതുമായ ഓർമ്മകൾ:
നേടിയതും നേടേണ്ടതുമായ സ്വപ്നങ്ങൾ:
വേദനിപ്പിച്ചതും സന്തോഷിപ്പിച്ചതുമായ സത്യങ്ങൾ:
പറഞ്ഞതും പറയാതിരുന്നതുമായ ഇഷ്ടങ്ങൾ:
പിന്നെ.... കുറെ യാഥാർത്ഥ്യങ്ങളും, ജീവിതയാത്രയിൽ .....കറുത്ത മേഘങ്ങൾ നിറം നൽകി കറുത്തതായി തീർന്ന മൂടൽമഞ്ഞ് മലമുകളിൽ നിൽക്കുന്ന പോലെ..........
പ്രശ്നങ്ങളും പ്രതിസന്ധികളും നിറഞ്ഞ്
കറുത്തിരുണ്ട മനസ് ...................
യാത്ര ചെയ്ത് എത്തേണ്ട സ്ഥലമെത്തിയപ്പോഴും ::
മനസിന്റെ യാത്രകൾ തുടർന്നു കൊണ്ടേയിരുന്നു i
എങ്ങോട്ട് ആണെന്നറിയാതെ....'' ''.
Skn 8/8/19......3.00pm
Comments
Post a Comment