കലാലയ കാഴ്ച്ചകൾ പകരുന്നത് .......

ചാറ്റൽ മഴയിലൂറിയിറങ്ങുന്ന മഴതുള്ളികൾ
ഓർമ്മയുടെ അക്ഷരങ്ങൾ കോരിയിട്ട,
കലാലയ ഭിത്തിയിലൂടെ മനസിലേക്കെത്തി.
മുദ്രാവാക്യങ്ങളുയരാൻ കാത്തുനിൽക്കുന്ന
ആൽമരത്തണലും.............
കൊടിതോരണങ്ങൾ പേറുന്ന വൃക്ഷലതാദികളും ...................
പഴമയുടെ പ്രൗഡിയിൽ കാടുപിടിച്ചു നിൽക്കുന്ന പിഷാരടി ഹാളും ...........
അതിൽ കോരിയിട്ട അക്ഷര സമുദ്ധിയും .. ''''''
പണ്ടൊരിക്കൽ  ഇറങ്ങി വന്ന കലാലയത്തെ
ഓർമ്മപ്പെടുത്തുന്നു.:
നീളൻ വരാന്തയിലൂടെ നാലുകാലുക'ളൊപ്പം '
കഥകൾ പറഞ്ഞു നീങ്ങിയ ചങ്ങാതിയെയും
നീണ്ടു വിരിഞ്ഞ മൈതാനത്തിന് മുകളിലെ
കമിതാക്കളുടെ മാത്രമായ ഇടവഴിയും
വായനയുടെ ലോക വിസ്മയം തീർക്കുന്ന
വലിയ കെട്ടിടത്തിലെ വലിയ വായനാ മുറിയും
സസ്യലതാദികൾ നിറഞ്ഞ കലാലയത്തിന്റെ
മറ്റൊരു സ്വതന്ത്ര കവാടവഴിയും ........
ഒപ്പം നിന്ന സുഹൃത്തുക്കളെയും'' ''
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
"വിപ്ലവങ്ങളോടാണ് പ്രണയം"
ഈ ഓർമ്മപ്പെടുത്തലുകളെഴുതിയ
ചുമരുകളെ തൊട്ടു തലോടികൊണ്ട്
തിരിച്ചിറങ്ങി, ചാറ്റൽ മഴക്കൊപ്പം  .......   

Comments

  1. കൊള്ളാം നന്നാകുന്നുണ്ട് ഇനിയും എഴുതുക

    ReplyDelete

Post a Comment

Popular posts from this blog

മഴയിൽ അലിഞ്ഞ മനസ്

പത്ര വാർത്ത -ചിന്തകൾ

ഒന്നും അവസാനിക്കുന്നില്ല